ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ർ​ക്കൈ​വ്​​സു​മാ​യി ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി

ദോ​ഹ: ച​രി​ത്ര​രേ​ഖ​ക​ളും അ​പൂ​ർ​വ പു​സ്​​ത​ക ശേ​ഖ​ര​ങ്ങ​ളു​മാ​യി സ​മ്പ​ന്ന​മാ​യ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല (ക്യു.​യു) ലൈ​ബ്ര​റി കൂ​ടു​ത​ൽ ഡി​ജി​റ്റ​ലാ​കു​ന്നു.ലൈ​ബ്ര​റി​യി​ലെ ച​രി​ത്ര​രേ​ഖ​ക​ൾ, 1978​ ആ​രം​ഭ​കാ​ലം മു​ത​ലു​ള്ള അ​മൂ​ല്യ​ഗ്ര​ന്ഥ​ങ്ങ​ൾ, രേ​ഖ​ക​ൾ എ​ന്നി​വ ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ലൂ​ടെ സൂ​ക്ഷി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ​പ്ര​വ​ർ​ത്ത​ന​വും സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ർ​ക്കൈ​വ്​​സും ന​ട​പ്പാ​ക്കു​ന്ന​ത്.

വ​ലി​യ ച​രി​ത്ര​ശേ​ഖ​ര​വും പു​സ്​​ത​ക​ങ്ങ​ളും ഒ​റ്റ പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​ക്കാ​നും സൂ​ക്ഷി​ക്കാ​നു​മാ​ണ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ർ​ക്കൈ​വ്​​സ്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ക്യൂ.​യു ലൈ​ബ്ര​റി ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ അ​സ്​​മ അ​ൽ​ബു​ഐ​നൈ​ൻ അ​റി​യി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ച​രി​ത്ര​രേ​ഖ​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, പ​ഠ​ന​ങ്ങ​ൾ, ന്യൂ​സ്​​ലെ​റ്റ​ർ, ഫോ​​ട്ടോ​ഗ്രാ​ഫ്, വി​ഡി​യോ, ഓ​ഡി​യോ റെ​ക്കോ​ഡി​ങ്​ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​വു​ന്ന​വി​ധം സൂ​ക്ഷി​ക്കും.

പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​വു​മെ​ന്ന്​ ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ​ഗ​വേ​ഷ​ക​ർ, പ​ഠി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി ത​ന്നെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Tags:    
News Summary - University of Qatar with an electronic archive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.