യൂനിവേഴ്​സിറ്റി റാങ്കിങ്​: മികച്ച നേട്ടവുമായി ഖത്തർ സർവകലാശാല

ദോഹ: ലോകത്തെ സർവകലാശാലകളുടെ റാങ്കിങ്ങിൽ തിളങ്ങി ഖത്തർ സർവകലാശാലയും.2020ലെ മികവിനെ അടിസ്ഥാനമാക്കി ഷാങ്​ഹായ്​ റാങ്കിങ്​ കൺസൽട്ടൻസി പുറത്തിറക്കിയ 'അക്കാദമിക്​ റാങ്കിങ്​ ഓഫ്​ വേൾഡ്​ യൂനിവേഴ്​സിറ്റീസ്​' പട്ടികയിൽ 601-700 റാങ്ക്​ കാറ്റഗറിയിലാണ്​ ഖത്തർ സർവകലാശാല ഇടംനേടിയത്​.

ലോകത്തെ രണ്ടായിരത്തോളം സർവകലാശാലകളുടെ അക്കാദമിക​ മികവ്​ വിലയിരുത്തിയാണ്​ മികച്ച 1000 സർവകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്​.

2018ൽ 901 കാറ്റഗറിയിലായിരുന്ന ഖത്തർ വാഴ്​സിറ്റി മികച്ച പ്രകടനവുമായാണ്​ ഇൗ വർഷം റാങ്കിങ്ങിൽ കാര്യമായ മുന്നേറ്റം നടത്തിയത്​.

''മേഖലയിലെ മുൻനിര സർവകലാശാലയായി ഇടംപിടിച്ചതിൽ അഭിമാനമുണ്ട്​. ലോകത്തെ മികച്ച സർവകലാശാലകൾ തമ്മിലെ അക്കാദമിക്​ മത്സരത്തിനിടയിൽ പ്രധാന സ്​ഥാനം നിലനിർത്താനായത്​ വലിയ അംഗീകാരമാണ്​.

കരുത്തരായ അധ്യാപകരുടെയും ഗവേഷകരുടെയും വൈവിധ്യങ്ങളായ പ്രോഗ്രാമുകളുടെയുംകൂടി നേട്ടമാണിത്​'' -ഖത്തർ യൂനിവേഴ്​സിറ്റി പ്രസിഡൻറ്​ ഡോ. ഹസ്സൻ റാഷിദ്​ അൽ ദർഹാം പറഞ്ഞു. അക്കാദമിക്​ റിസർച്, രാജ്യാന്തര പ്രശസ്​ത ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ, നൊബേൽ പുരസ്​കാര ജേതാക്കൾ, രാജ്യാന്തര നേട്ടങ്ങൾ കൊയ്​ത പൂർവവിദ്യാർഥികൾ, സ്​റ്റാഫുകൾ എന്നിവകൂടി പരിഗണിച്ചാണ്​ സർവകലാശാല റാങ്കിങ്​​ കണക്കാക്കുന്നത്​.

Tags:    
News Summary - University Rankings: Qatar University with Outstanding Achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.