ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടലിന് ആവശ്യമുന്നയിച്ച് ഖത്തർ. യു.എൻ ജനറൽ അസബ്ലിയിൽ യു.എൻ.ആർ.ഡബ്ല്യു.എ ഏജൻസിയുടെ ഇസ്രായേൽ വിലക്കുമായി ബന്ധപ്പെട്ട പൊതുഅസംബ്ലിയിൽ പങ്കെടുത്ത ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയ അഹ്മദ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയും, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൂട്ടക്കശാപ്പ് നടത്തുകയും ചെയ്യുന്ന ഇസ്രായേൽ മുഴുവൻ അന്താരാഷ്ട്ര ഉടമ്പടികളും ലംഘിച്ചാണ് ഇപ്പോൾ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ നീങ്ങുന്നതെന്നും അവർ പറഞ്ഞു.
യു.എൻ.ആർ.ഡബ്ല്യു.എയുടെ രൂപവത്കരണം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 1949ലെ പ്രമേയത്തെയും അടിസ്ഥാന നിർദേശങ്ങളെയും ലംഘിക്കുന്നതാണ് ഇസ്രായേൽ നടപടി. അഭയാർഥി ഏജൻസിയുടെ ദൗത്യത്തെ പിന്തുണക്കുന്നതിൽ ഐക്യരാഷ്ട്രസഭ അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം -ശൈഖ അൽയ പറഞ്ഞു. ഗസ്സയിലെ യു.എൻ ഏജൻസിയുടെ പ്രവർത്തന കരാർ കഴിഞ്ഞയാഴ്ചയോടെ ഇസ്രായേൽ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.