ഖ​ത്ത​ർ ബോ​ട്ട് ഷോ ​ന​ട​ക്കു​ന്ന ​ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന വെ​ടി​ക്കെ​ട്ട്

സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കു​ന്നു; ബോ​ട്ട് ഷോ ​രാ​ത്രി പ​ത്തു വ​രെ

ദോ​ഹ: ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ഖ​ത്ത​ർ ബോ​ട്ട് ഷോ​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹം. അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​തു അ​വ​ധി ദി​ന​ങ്ങ​ളെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. ഇ​തോ​ടെ, ഷോ​യു​ടെ സ​മ​യം രാ​ത്രി പ​ത്തു വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി ഖ​ത്ത​ർ ബോ​ട്ട് ഷോ ​സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് രാ​ത്രി പ​ത്തു​വ​രെ നീ​ട്ടി​യ​ത്. വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്കാ​ണ് ഷോ ​ആ​രം​ഭി​ക്കു​ന്ന​ത്. അ​വ​സാ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന് മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​വും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​രം​ഭി​ച്ച ഷോ​യി​ൽ ആ​ദ്യ ദി​വ​സം ത​ന്നെ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് സ​ജീ​വ​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

ആ​ഡം​ബ​ര ബോ​ട്ടു​ക​ളും, നൗ​ക​ക​ളും മു​ത​ൽ ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ളും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും ജ​ല​ധാ​ര​യും ഏ​റ്റ​വും ഒ​ടു​വി​ലാ​യി ദോ​ഹ​യു​ടെ ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കു​ന്ന വെ​ടി​ക്കെ​ട്ടും സ​മ്മാ​നി​ച്ചാ​ണ് ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ ഷോ ​സ​മാ​പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​ക്കു പി​റ​കെ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത് ബോ​ട്ട് ഷോ​യി​ലെ ജ​ന​ത്തി​ര​ക്കി​നും വ​ഴി​യൊ​രു​ക്കി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ലും സെ​ക്യൂ​രി​റ്റി ചെ​ക്കി​ലു​മു​ള്ള വ​രി​യും, ദോ​ഹ കോ​ർ​ണീ​ഷ് റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യും ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി. ഇ​തോ​ടെ​യാ​ണ് ഷോ​യു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​ർ തീ​രു​മാ​നി​ച്ച​ത്.

മൂ​ന്നാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ക​യാ​ക്, ഫി​ഷി​ങ് മ​ത്സ​രം, പ​ര​മ്പ​രാ​ഗ​ത മു​ത്തു​വാ​ര​ൽ, ഡൈ​വി​ങ് മ​ത്സ​രം എ​ന്നി​വ​യും വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്നു​ണ്ട്. 

Tags:    
News Summary - Visitors are coming- Boat show till 10 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.