ദോഹ: അടുത്തിടെ അന്തരിച്ച ഇന്ത്യൻ വ്യവസായ കുലപതി രത്തൻ ടാറ്റയുടെ ബിസിനസ് ലീഡർഷിപ് പാഠങ്ങളുമായി ടാറ്റ ഗ്രൂപ് ഉപദേഷ്ടാവും ഡയറക്ടറുമായ ഹരിഷ് ഭട്ട് ഖത്തറിലെ ബിസിനസ് ലീഡർമാരുമായി സംവദിക്കുന്നു.
ഐ.ബി.പി.സി ഖത്തർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലീഡർഷിപ് ലെസൺസ്’ എന്ന പരിപാടിയിലാണ് ടാറ്റ ഗ്രൂപ് നായകൻ രത്തൻ ടാറ്റയുടെ തന്ത്രങ്ങളും മികവുകളുമായി ഹരിഷ് ഭട്ട് സംസാരിക്കുന്നത്.
നവംബർ 11ന് ഖത്തർ സമയം വൈകുന്നേരം 4.45 മുതൽ ആറുവരെ ഓൺലൈനിലാണ് പരിപാടി. എഴുത്തുകാരൻ, പ്രഭാഷകൻ, കോളമിസ്റ്റ്, കോർപറേറ്റ് ലീഡർ എന്നീ നിലകളിൽ പ്രശസ്തനായ ഹരിഷ് ഭട്ട് ദീർഘകാലമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.
ഇന്ത്യയിലെ മുൻനിര വ്യവസായ സാമ്രാജ്യമായി ടാറ്റ ഗ്രൂപ്പിനെ കെട്ടിപ്പടുത്തതും, ഏവരും ആദരിക്കുന്ന ബിസിനസ് ലീഡറായി രത്തൻ ടാറ്റയുടെ വളർച്ചയുമെല്ലാം അരികിൽനിന്ന് കണ്ടറിഞ്ഞ പാഠങ്ങളുമായാണ് ഹരിഷ് ഭട്ട് സംവദിക്കുന്നത്. പ്രഭാഷണ പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.