ദോഹ: വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലം എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പു വരുത്താൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ആഹ്വാനം ചെയ്തു.
വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി മത്സരിക്കുന്നത് കൊണ്ടുതന്നെ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ശക്തമായ വരവറിയിച്ചതോടെ രാജ്യം മുഴുവനും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വരവറിയിച്ച് കഴിഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഈ മുന്നേറ്റത്തിന് കരുത്തേകുമെന്ന് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ആശംസ പറഞ്ഞു. കോറോത്ത് മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അൻവർ ബാബു, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ ,അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി ,വി.ടി.എം സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ നേതൃത്വം നൽകി. വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ, കൗൺസിലർമാർ നേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.