ദോഹ: സഫാരി ഹൈപ്പർമാർക്കറ്റുകളിൽ ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിൽ തട്ടുകട ഫെസ്റ്റിവലും കോസ്മെറ്റിക്സ്, ഫിറ്റ്നസ്, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രമോഷനും റെഡിമെയ്ഡ്, ഗാർമെൻറ്സ് ആൻഡ് ഫൂട്വെയർ വിഭാഗത്തിൽ സെയിൽ അപ് ടു 50 ഓഫ് പ്രമോഷനുകളും നവംബർ ഒന്നുമുതൽ തുടങ്ങി. നാടൻ രുചികളാണ് തട്ടുകട ഫെസ്റ്റിവലിൽ കാത്തിരിക്കുന്നത്. ചായ, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴം പൊരി, വെട്ടുകേക്ക്, ഉള്ളിവട, സുഖിയൻ തുടങ്ങിയവയും ചിക്കൻ പൊട്ടിത്തെറിച്ചത്, ജോസേട്ടെൻറ കോഴിപാർട്സ്, ആട്ടിൻ കരള് പെരക്കിയത്, കപ്പയും ചാളക്കറിയും, എല്ലും കപ്പയും തുടങ്ങി 75ൽ പരം ഭക്ഷ്യ വിഭവങ്ങളുണ്ട്. അബൂ ഹമൂറിലെ സഫാരി മാളിലെ ഫുഡ് കോർട്ടിൽ നാടൻ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. ഈ പ്രമോഷൻ അബൂ ഹമൂറിലെ സഫാരി മാളിലും സൽവ റോഡിലെയും അൽഖോറിലെയും സഫാരി ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്.
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഊന്നൽ നൽകിയാണ് സഫാരി ഔട്ട് ലെറ്റുകളിലെ കോസ്മെറ്റിക്സ്, ഫിറ്റ്നസ് ആൻഡ് സ്പോർട്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്. സൗന്ദര്യവർധക വസ്തുക്കളിലൂടെ സൗന്ദര്യ സംരക്ഷണം ലളിതമാക്കാനുതകുന്ന ഡവ്, നിവ്യ, പാരച്യൂട്ട്, ഗ്ലോ ആൻഡ് ലവ്ലി, എൻചാൻറർ, ഒലെ, റൊമാനോവ്, ലോറിയൽ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ശേഖരമുണ്ട്. ഫിറ്റ്നസ്, സ്പോർട്സ് ഉപകരണങ്ങളുടെ വൻ ശേഖരവും ബേബി ലിസ്, ബ്യുറർ, ബ്രൗ, ഫിലിപ്സ്, ജീപാസ്, ഓസ്കാർ തുടങ്ങിയ ബ്രാൻഡുകളുടെ സൗന്ദര്യ പരിപാലന ഉപകരണങ്ങളും വിലക്കുറവിൽ സ്വന്തമാക്കാം.
റെഡിമെയ്ഡ്, ഗാർമെൻറ്സ് വിഭാഗത്തിൽ സെയിൽ അപ് ടു 50 പ്രമോഷനിലൂടെ വളരെ ചുരുങ്ങിയ നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ സ്വന്തമാക്കാം. പാർക്ക് അവന്യൂ, ഓട്ടോ, പാർക്ക്സ്, കില്ലർ, സ്കള്ളേർസ്, നോർത്ത് റിപ്പബ്ലിക്, ഇൻഡിഗോ നാഷൻ തുടങ്ങിയ ബ്രാൻഡഡും അല്ലാത്തതുമായ എല്ലാതരം മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ തുടങ്ങിയവയും ലാമ്പെേട്രാ, വുഡ് ലാൻഡ്, റീബോക്ക്, നൈക്, ഗാലെനോ തുടങ്ങിയ ബ്രാൻഡഡും അല്ലാത്തതുമായ ഫൂട്വെയർ ഉൽപന്നങ്ങളും ഉണ്ട്. ലേഡീസ് ഹാൻഡ് ബാഗ്, ഫാൻസി ബാഗ് തുടങ്ങിയവ വാങ്ങുമ്പോൾ വിലയിൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും. സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ പ്രമോഷൻ ഒക്ടോബർ ഏഴിന് ആരംഭിച്ചിട്ടുണ്ട്. അഞ്ച് നറുക്കെടുപ്പുകളിൽ ഓരോ നറുക്കെടുപ്പിലും അഞ്ച് നിസ്സാൻ സണ്ണി 2020 മോഡൽ കാറുകൾ വീതം മൊത്തം 25 നിസ്സാൻ സണ്ണി കാറുകളാണ് സമ്മാനമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.