ദോഹ: തെൻറ ഖത്തർ സന്ദർശനം മേഖലയിലെ പ്രശ് നപരിഹാരത്തിന് സഹായകരമാവുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അഭിപ്രായപ്പെട്ടു. ഉപരോധ രാജ്യങ്ങളും ഖത്തറും ഒരു മേശക്ക് ചുറ്റും ചർച്ചക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അയൽ രാജ്യങ്ങളുമായുള്ള ഖത്തറിെൻറ ബന്ധം വളരെ വേഗം സാധാരണ ഗതിയിലേക്ക് പ്രവേശിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ സന്ദർനത്തിനുശേഷം സൗദിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടില്ലേഴ്സൺ പറഞ്ഞു.
ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഖത്തർ സ്വീകരിച്ച നിലപാട് ഏറെ സ്വാഗതാർഹമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.