ദോഹ: പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷം മൂന്ന് വർഷത്തിന് ശേഷം പുതുക്കിയാൽ മതിയാ കുമെന്ന് ട്രാഫിക് വകുപ്പ് മീഡിയ–ബോധവൽക്കരണ വകുപ്പ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് റാദി അൽഹാജിരി അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം ടെക്നിക്കൽ പരിശോധന നടത്തിയാൽ മതി. മൂന്ന് വർഷത്തേക്കുള്ള ഇ ൻഷുറൻസ് ഒരുമിച്ച് അടിച്ചാൽ മതിയാകും. പുതിയ സംവിധാനം അനുസരിച്ച് െമട്രാഷ് –2 മുഖേനെ വാഹന ങ്ങളുടെ രജിസ്േട്രഷൻ പുതുക്കാൻ കഴിയും.
വാഹനം ഉപയോഗിക്കുന്നവർ റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയാൽ അപകടങ്ങൾ കുറക്കാൻ സാധിക്കും. ട്രാഫിക് വകുപ്പ് നടത്തുന്ന ബോ ധവത്കരണ പരിപാടികളിലൂടെ അപകടങ്ങളുടെ നിരക്കിൽ കുറവ് വന്നിട്ടുണ്ട്. റമദാനിലെ അവസാന ദിനങ്ങ ളിൽ തിരക്കുള്ള മുഴുവൻ പ്രദേശങ്ങളിലും ട്രാഫിക് വകുപ്പിെൻറ പ്രത്യേകം ശ്രദ്ധയുണ്ടെന്ന് മേജർ ജാബിർ മു ഹമ്മദ് അറിയിച്ചു. പെരുന്നാൾ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക് വകുപ്പ് ഇപ്പോൾ തന്നെ സുസജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.