ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഖത്തറിൽ

ദോഹ: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തർ സന്ദർശനത്തിന് ശനിയാഴ്ച തുടക്കം.ഗാബോൺ, സെനഗാൾ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് ഖത്തറിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച രാത്രിയോടെ ദോഹയിലെത്തുന്നത്. വിമാനത്താവളത്തിൽ ഖത്തർ സർക്കാറിന്‍റെ ഉന്നത വ്യക്തികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

മൂന്നുദിവസത്തെ സെനഗാൾ പര്യടനം വെള്ളിയാഴ്ച പൂർത്തിയാക്കി. ഖത്തറിൽ നാലുദിവസം ചെലവഴിക്കും.സന്ദർശനത്തിന്‍റെ ഭാഗമായി ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തും.

ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖർ, ഉന്നത വ്യക്തികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവരുമായും ചർച്ച നടത്തും. സന്ദർശനത്തിന്‍റെ ഭാഗമായി ഉപരാഷ്ട്ര പതിക്ക് ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണവും ഒരുക്കുന്നുണ്ട്. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, പാർലമെന്‍റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ്പാൽ സിങ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

മേയ് 30നാണ് ഖത്തർ ഉൾപ്പെടെ മൂന്ന് രാഷ്ട്രങ്ങളിലെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ത്യയിൽനിന്ന് യാത്രതിരിച്ചത്. ജൂൺ ഏഴിന് സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങും. 

Tags:    
News Summary - Venkaiah Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.