ദോഹ: വിസ കേന്ദ്രങ്ങൾ വഴി ഗാർഹിക തൊഴിലാളികൾക്കുള്ള വി സ സേവനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത് രാലയം. വിദേശത്തുള്ള ഖത്തർ വിസ കേന്ദ്രങ്ങൾ മുഖേന ഗാർഹി ക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെൻറ് നടപടിക്രമങ്ങ ൾക്ക് മാൻപവർ ഏജൻസികളെ അധികാരപ്പെടുത്തുന്നതിന് പൗരന്മാരെയും താമസക്കാരെയും കമ്പനികളെയും അനുവദിക ്കുന്ന പുതിയ സേവനമാണ് വിസ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നത്. ബലിപെരുന്നാൾ അവധിക്ക് ശേഷം ആഗസ്റ്റ് മധ്യത്തോടെ സേവനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനിടെ മന്ത്രാലയത്തിന് കീഴിലുള്ള വിസ സപ്പോർട്ട് സേവന വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾക്ക് അധികാരപ്പെടുത്തുന്നത് ആഭ്യന്തര മന്ത്രാലയത്തിെൻറ മെട്രാഷ് 2 ആപ് വഴിയോ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖാന്തരമോ ആഭ്യന്തര മന്ത്രാലയം സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ സാധിക്കും.
ഇതിനു ശേഷം റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് ഖത്തർ വിസ കേന്ദ്രങ്ങൾ മുഖേന റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തീകരിക്കാൻ കഴിയും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങൾ, തൊഴിൽ കരാർ ഒപ്പുവെക്കൽ, വൈദ്യപരിശോധന എന്നിവ ഉൾപ്പെടെ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ കഴിയും. റിക്രൂട്ട്മെൻറ് നടപടികൾ അനായാസകരവും വേഗത്തിലുമാക്കുന്നതിെൻറയും വിദേശ തൊഴിലാളികൾക്ക് നടപടികൾ സ്വന്തം നാടുകളിൽ വെച്ച് വിസ കേന്ദ്രങ്ങൾ വഴി തന്നെ പൂർത്തിയാക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് പുതിയ സേവനമെന്ന് വിസ സപ്പോർട്ട് സേവന വിഭാഗം മേധാവി മേജർ അബ്ദുല്ല അൽ മുഹന്നദി പറഞ്ഞു.
തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ രാജ്യത്തെ മാൻപവർ കമ്പനികളുടെയും ഏജൻസികളുടെയും ഉന്നത പ്രതിനിധികളും സംബന്ധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുകയാണ് പുതിയ നടപടികൾ വഴി ലക്ഷ്യമിടുന്നതെന്നും അപേക്ഷകെൻറയും തൊഴിലാളികളുടെയും റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കാൻ ഇതുവഴി കഴിയുമെന്നും അൽ മുഹന്നദി വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തനമാരംഭിച്ച ഖത്തർ വിസ കേന്ദ്രങ്ങൾ വഴി ഗാർഹിക തൊഴിലാളികളുടെ വിസ നടപടികളും ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്ക് പുറമെ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ രാജ്യങ്ങളിലാണ് വിസ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഫിലിപ്പീൻസ്, തുനീഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ ഉടൻതന്നെ വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കെനിയ, ഇത്യോപ്യ രാജ്യങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നു.
തൊഴിൽ വിസയിൽ ഖത്തറിലേക്ക് വരുന്നവരുടെ വിസ നടപടികളും റെസിഡൻറ് പെർമിറ്റ് നടപടിക്രമങ്ങളും മാതൃരാജ്യത്ത് വെച്ചുതന്നെ പൂർത്തിയാക്കുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് ഖത്തർ വിസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. മെഡിക്കൽ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴിൽ കരാർ ഒപ്പുവെക്കൽ എന്നിവയെല്ലാം ഇനി മാതൃരാജ്യത്ത് വെച്ചുതന്നെ പൂർത്തീകരിക്കാൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.