പാഴ്വസ്തുക്കളെ പുനരുപയോഗിക്കാം; കുട്ടികളിലേക്ക് മന്ത്രാലയം

ദോ​ഹ: മാ​ലി​ന്യം കു​റ​ക്കാ​നും, പാ​ഴ്വ​സ്തു​ക്ക​ളെ പു​ന​രു​പ​യോ​ഗി​ക്കാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം.‘എെൻറ സ്‌​കൂ​ൾ സു​സ്ഥി​ര​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​ന​രു​പ​യോ​ഗ രീ​തി​ക​ളെ​ക്കു​റി​ച്ച് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​രം​ഭ​ത്തി​നാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.സീ​ഷോ​ർ ഗ്രൂ​പ്പിെൻറ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​നെ​സ്‌​കോ ലേ​ണി​ങ് സി​റ്റീ​സ് ശൃം​ഖ​ല​യി​ലെ അം​ഗ​മാ​യ അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പാ​ക്കു​ന്ന ഈ ​സം​രം​ഭം 15 പ്രൈ​മ​റി സ്‌​കൂ​ളു​ക​ളെ​യാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.ഖ​ത്ത​ർ ദേ​ശീ​യ ദ​ർ​ശ​നം വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​ക്കും ഭാ​വി ത​ല​മു​റ​ക​ൾ​ക്കും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഈ ​സം​രം​ഭം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പേ​പ്പ​ർ, പ്ലാ​സ്റ്റി​ക് റീ​സൈ​ക്ലി​ങ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ മൂ​ന്നു വി​ദ്യാ​ഭ്യാ​സ ശി​ൽ​പ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി എെൻറ സു​സ്ഥി​ര വി​ദ്യാ​ല​യം എ​ന്ന പേ​രി​ലാ​ണ് സം​രം​ഭം തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. പേ​പ്പ​റും പ്ലാ​സ്റ്റി​ക്കും എ​ന്ന പേ​രി​ലാ​ണ് ഒ​ന്നാം ഘ​ട്ടം. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ലു​മി​നി​യ​വും എ​ങ്ങ​നെ പു​ന​രു​പ​യോ​ഗി​ക്കാ​മെ​ന്നും, മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ധി​ക ഭ​ക്ഷ​ണം ജൈ​വ​വ​ള​മാ​ക്കി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി ബോ​ധ​വ​ത്ക​ര​ണ, സു​സ്ഥി​ര യൂ​നി​റ്റ് മേ​ധാ​വി ബ​ഖീ​ത അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Tags:    
News Summary - Waste materials can be recycled; Ministry to Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.