ദോഹ: റഷ്യ ലോകകപ്പ് കാണുന്നതിന് 2022 ദോഹ ലോകകപ്പ് കമ്മിറ്റി ദോഹയിൽ പ്രത്യേക സൗകര്യം ഒരുക്കുന്നു. അലി ബിൻ ഹമദ് അൽഅത്വിയ്യ ഹാളിൽ വലിയ എൽ.ഇ.ഡി സ്ക്രീനുകളിലാണ് പൊതുജനങ്ങൾക്ക് കളി കാണുന്നതിന് അവസരം ഒരുക്കുക. ജൂൺ 14 മുതൽ ജൂലൈ പതിനഞ്ച് വരെ ഈ സൗകര്യം ഉണ്ടാകും. 2014 ലെ ലോകകപ്പും ആവേശ പൂർവം കളി കാണുന്നതിന് ഇത്തരത്തിൽ സൗകര്യം ഒരുക്കിയിരുന്നു. ഈ വർഷം വിപുലമായ സൗകര്യങ്ങളാണ് സജ്ജമാകുന്നതെന്ന് സുപ്രീം കൗൺസിൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി നാസർ അൽഖാതിർ അറിയിച്ചു. കുടുംബത്തോടൊപ്പം കളി കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
അതിന് പുറമെ ഫുഡ് കോർട്ട്, കുട്ടികൾക്ക് കളിക്കുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കുമെന്ന് സ്പോർട്സ് മന്ത്രാലയം പ്രതിനിധി അബ്ദുറഹ്മാൻ അൽദോസരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.