ദോഹ: വയനാട് ചൂരൽമല, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ ചേർത്തുപിടിച്ച് നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോൻ. വയനാടിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ അദ്ദേഹം പ്രഖ്യാപിച്ചു.
വയനാട്ടിലെ തീരാനോവുകളില് കാരുണ്യത്തിന്റെ കരുതല്‍ നല്‍കേണ്ടത് കടമയാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തുകനീക്കിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.