ഖത്തറി​െൻറ ഹൈജംപ്​ താരം മുതാസ്​ ബർഷിം 

'വീ ആർ ടീം ഖത്തർ'; ഒളിമ്പിക്​സ്​ സംഘത്തിന്​ പിന്തുണ തേടി ഖത്തർ

ദോഹ: ജൂ​ൈല​​ 23ന്​ ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്​സിൽ ദേശീയ ടീം അംഗങ്ങൾ ട്രാക്കിലും ഫീൽഡിലുമിറങ്ങു​േമ്പാൾ ദേശീയ ആഘോഷമാക്കാനൊരുങ്ങി ഖത്തർ. 'ഞങ്ങൾ ടീം ഖത്തർ' എന്ന പ്രചാരണ കാമ്പയി​നുമായി രാജ്യത്തെ കായിക​​ പ്രേമികളുടെയെല്ലാം പിന്തുണ ഉറപ്പിക്കാനുള്ള പദ്ധതികൾക്ക്​ ഖത്തർ ഒളിമ്പിക്​ കമ്മിറ്റി തുടക്കം കുറിച്ചു.

ഖത്തറിലെ വിദേശികൾ ഉൾപ്പെടെയുള്ള ജനസമൂഹത്തി​‍െൻറ പിന്തുണ ഉറപ്പാക്കുന്ന വിധത്തിലാണ്​ പ്രചാരണം. ഏഴ്​ ഇനങ്ങളിലായി മത്സരിക്കുന്ന 15 അംഗ സംഘമാണ്​ ഒളിമ്പിക്​സിനായി പുറപ്പെടുന്നത്​. അത്​ലറ്റിക്​സിൽ ആറ്​ ഇനങ്ങളിൽ ഖത്തർ ട്രാക്കിലും ഫീൽഡിലുമായിറങ്ങും. ​

മുതാസ്​ ബർഷിം, അബ്​ദുറഹ്​മാൻ സാംബ, അബൂബക്കർ ഹൈദർ, അബ്​ദുറഹ്​മാൻ സഈദ്​ ഹസൻ, മുസാബ്​ ആദം, ഫെമി ഒഗുനോഡെ, അഷ്​റഫ്​ അംജദ്​ എൽ സെയ്​ഫി എന്നിവരാണ്​ അത്​ലറ്റിക്​സിൽ മത്സരിക്കുന്നത്​.

മുഹമ്മദ്​​ അൽ റുമൈഹി (ഷൂട്ടിങ്​), ഫാരിസ്​ ഇബ്രാഹിം (വെയ്​റ്റ്​ ലിഫ്​റ്റിങ്​), ഷെരിഫ്​ യൂനുസ്​, അഹ്​മദ്​ തിജാൻ (ബീച്ച്​ വോളിബാൾ, അയൂബ്​ അൽ ഇദ്​രിസ്​ (ജുഡോ), അബ്​ദുൽ അസീസ്​ അൽ ഉബൈദലി (നീന്തൽ) എന്നിവർ മറ്റു കായിക ഇനങ്ങളിലും മത്സരിക്കും.

100 മീറ്ററിൽ മത്സരിക്കുന്ന ബഷായർ അൽമൻവാരിയും, റോവിങ്ങിൽ പ​ങ്കെടുക്കുന്ന തലാ അബു ജുബാറയുമാണ്​ ഒളിമ്പിക്​സ്​ ടീമിലെ വനിത സാന്നിധ്യം.

രാജ്യ​ത്തെ ജനങ്ങളെല്ലാം ദേശ-ഭാഷാ വ്യത്യാസമില്ലാതെ ദേശീയ ടീമിനെ പിന്തുണക്കാൻ ലക്ഷ്യമിട്ടാണ്​ 'വീ ആർ ടീം ഖത്തർ' കാമ്പയി​ന്​ സമൂഹമാധ്യമങ്ങൾ വഴി തുടക്കം കുറിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.