ദോഹ: ഒരു കൃതിയെ പല കോണിലൂടെ വായിക്കാനാവുമെന്നും വായനക്കാരന്റെ നിലപാടിനും മനോഗതിക്കുമനുസരിച്ചാണ് കൃതിയുടെ വർഗീകരണം സംഭവിക്കുന്നതെന്നും പ്രവാസി എഴുത്തുകാരി സിദ്ദീഹ അഭിപ്രായപ്പെട്ടു.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രതിമാസ പുസ്തക പരിചയ പരിപാടിയുടെ ഭാഗമായി നടന്ന ‘അധിനിവിഷ്ട ഭൂമി വായിക്കപ്പെടുമ്പോൾ’ എന്ന പരിപാടിയിൽ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന ചരിത്രനോവൽ നിരൂപണം നടത്തി സംസാരിക്കുകയായിരുന്നു അവർ. പരിപാടിയിൽ വി എൽദോ മാമ്മലശ്ശേരി, മഹ്മൂദ് ദർവീഷിന്റെ കവിതകളെ അപഗ്രഥിച്ചു. പ്രദീഷ്, പ്രതിഭ രതീഷ്, കെ.കെ. സുബൈർ വാണിമേൽ, സുഹൈൽ വാഫി, തൻസീം കുറ്റ്യാടി, ബിജു പി. മംഗലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അസീസ് മഞ്ഞിയിൽ, ഫൈസൽ അബൂബക്കർ എന്നിവർ കവിത ആലപിച്ചു. ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷംല ജഹ്ഫർ മോഡറേറ്ററായ പരിപാടിയിൽ ഹുസ്സൈൻ വാണിമേൽ സ്വാഗതവും ശ്രീകല ജിനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.