ദോഹ: വിദ്യാർഥികളിലെ സർഗാത്മകശേഷി വളർത്തുന്നതിെൻറ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 16ന് നടന്ന പരിപാടിയിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ച് കുട്ടികൾ സജീവമായി. ടാലൻറ് ഷോ, സയൻസ്-മാത്സ് ഇൻ ലൈഫ്, ഫയർലസ് കുക്കിങ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പുതുവർഷ കാർഡ് നിർമാണം, വെർച്വൽ ടൂർ, മെമ്മറി ഗെയിം, ന്യൂസ് റിപ്പോർട്ടിങ്, േക്ല മോഡലിങ്, ഒറിഗാമി തുടങ്ങിയ വിവിധ കലാപ്രവർത്തനങ്ങൾ കുട്ടികൾക്കായി ഒരുക്കി. വിദ്യാർഥികളിലെ വിവിധ മേഖലകളിലെ പ്രതിഭ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായി. കെ.ജി. സെക്ഷനിലെ വിദ്യാർഥി നിർമിച്ച പെൻഗ്വിൻ കളിപ്പാവകൾ ശ്രദ്ധേയമായി. വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.