ദോഹ: കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ആർക്കിടെക്ട് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി അംറിനെയും ആമസോൺ പ്രസിദ്ധീകരിച്ച ഓർഡർ ഓഫ് ദി ഗാലക്സി, ദി വാർ ഫോർ ദി സ്റ്റോളൻ ബോയി എന്നീ പുസ്കരചനയിലൂടെ വിസ്മയമായ ലൈബ അബ്ദുൽ ബാസിതിനെയും വിമൻ ഇന്ത്യ ഖത്തർ അനുമോദിക്കുകയും െമമെേൻറാ നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ വിമൻ ഇന്ത്യ പ്രസിഡൻറ് നഹിയാ ബീവി ആമുഖഭാഷണം നിർവഹിച്ചു. ഗേൾസ് ഇന്ത്യ പ്രസിഡൻറ് ഫഹാന റഷീദ്, മലർവാടി രക്ഷാധികാരി നഫീസത്ത് ബീവി, വിമൺ ഇന്ത്യ എക്സിക്യൂട്ടിവ് അംഗം നസീമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ലൈബയും അംറീനും ലൈബയുടെ ഉമ്മ തസ്നീം അബ്ദുൽ ബാസിത്തും അനുമോദനത്തിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
ഗേൾസ് ഇന്ത്യ പ്രതിനിധി ഫരീഹ അബ്ദുൽ അസീസ് ഖിറാഅത്ത് നിർവഹിച്ചു.
വിമൻ ഇന്ത്യ ജനറൽ സെക്രട്ടറി റൈഹാന അസ്ഹർ, സറീന ബഷീർ, മുഹ്സിന സൽമാൻ, സജ്ന ഫൈസൽ, റിദ ബിസ്മി, ശാദിയ ശരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.