ദോഹ: ലണ്ടനിൽ നടക്കുന്ന ഫാൻബറോ രാജ്യാന്തര എയര്‍ഷോയില്‍ താരമായി ഖത്തറിലെ ലോകകപ്പ് മുദ്ര പതിപ്പിച്ച ബോയിങ് 777-300 ഇ.ആര്‍ വിമാനം.
മെറൂൺ നിറം പൂശി, ലോകകപ്പ് മുദ്രയും ബ്രാൻഡും പതിപ്പിച്ച ഖത്തർ എയർവേസ് വിമാനത്തിനൊപ്പം ലോകകപ്പ് ഔദ്യോഗിക പന്തായ അൽ രിഹ്ലയും പ്രദർശിപ്പിച്ചു.ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനായി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ് വിമാനം.
ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായ ക്യൂ-സ്യൂട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വിമാനത്തിലുള്ളത്.
ലോകകപ്പ് ബ്രാന്‍ഡിങ് വിമാനം കൂടാതെ ബോയിങ് 787-9 ഡ്രീംലൈനറും ഖത്തര്‍ എയര്‍വേസിന്റെ പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ വിഭാഗത്തിന്റെ ആഡംബര ഗള്‍ഫ് സ്ട്രീം ജി 650ഇആര്‍ വിമാനവും ഖത്തര്‍ എയര്‍വേസിന്റെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഞ്ചുദിവസമാണ് വിഖ്യാതമായ ഫാന്‍ബറോ എയര്‍ഷോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.