ദോഹ: കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് സ്പോർട്സ് വിങ് ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച കൂടിയേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ. ഖത്തറിൽ സ്ഥിര താമസക്കാരായിരിക്കണം. ഒരാൾ ഒരു തവണ മാത്രമെ എൻട്രി അയക്കാൻ പാടുള്ളൂ. വിജയികൾക്ക് റിയാദ മെഡിക്കൽ സെന്റർ നൽകുന്ന സ്മാർട്ട് ഫോണുകൾ സമ്മാനമായി ലഭിക്കും.
കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് സ്പോർട്സ് വിങ്ങിന്റെ qatarkmccstatesportswing എന്ന ഇൻസ്റ്റഗ്രാം പേജും qatarkmccsportswing എന്ന ഫേസ്ബുക്ക് പേജും വഴിയാണ് മത്സരം നടത്തുന്നത്. പ്രവചനങ്ങൾ ക്രമനമ്പർ പ്രകാരം കെ.എം.സി.സി ഖത്തർ സ്പോർട്സ് വിങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്ററിന് താഴെ കമന്റ് ചെയ്യുകയാണ് വേണ്ടത്. ഒന്നിൽ കൂടുതൽ ശരിയുത്തരം വന്നാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങളും മത്സര നിബന്ധനകളും ചോദ്യങ്ങളും കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് സ്പോർട്സ് വിങ്ങിന്റെ സമൂഹമാധ്യമ പേജിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.