ദോഹ: ഖത്തറിെൻറ ലോകകപ്പ് നടത്തിപ്പിനെ രാഷ്ട്രീയവൽകരിക്കാൻവിവിധ മേഖലകളിൽ നിന്നുയരുന്ന കടുത്ത ശ്രമങ്ങൾക്കിടയിലും 2022ലെ ലോകകപ്പ് ഏറ്റവും മനോഹരമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഖത്തറിനാകുമെന്ന് രാജ്യത്തെ റഷ്യൻ സ്ഥാനപതി നുർമഖ്മദ് കൊളോവ്.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം വിജയകരമായി സംഘടിപ്പിക്കുന്നതിനാവശ്യമായ മുഴുവൻ പിന്തുണയും സഹായവും നൽകാൻ റഷ്യ തയ്യാറാണെന്നും നുർമഖ്മദ് കൊളോവ് വ്യക്തമാക്കി.
ഫിഫയുടെ ചരിത്രത്തിലെ മികച്ച ലോകകപ്പിനാണ് റഷ്യ ഈയിടെ ആതിഥ്യം വഹിച്ചതെന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗീകാരവും റഷ്യയെ തേടിയെത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോക ഫുട്ബോൾ മാമാങ്കത്തിെൻറ ഔദ്യോഗിക കൈമാറ്റ ചടങ്ങ് പ്രസിഡൻറ് വ്ളാദിമിർ പുടിൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നൽകി നിർവഹിച്ചു. ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഖത്തറിൽ ലോകം അനുഭവിക്കുകയെന്നും കൊളോവ് വിശദീകരിച്ചു.
കായിക മേഖലയെ പ്രത്യേകിച്ചും ഖത്തർ ലോകകപ്പിനെ രാഷ്ട്രീയവൽകരിക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും അത് ഖത്തർ ലോകകപ്പിനെ ബാധിക്കുകയില്ലെന്നും ലോകത്തെ വിസ്മയിപ്പിക്കാൻ ഖത്തറിനാകുമെന്നും റഷ്യൻ സ്ഥാനപതി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.