ദോഹ: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ‘ഹൃദയപൂർവം നിങ്ങളോടൊപ്പം’ സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി സൗജന്യ ലിപിഡ് െപ്രാഫൈൽ പരിശോധന, വിദ്യാർഥികൾക്കായി പോസ്റ്റർ രചനാമത്സരം, പ്രചാരണറാലി, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽകരണപരിപാടി, ഹൃദയാരോഗ്യ പരിചരണങ്ങളെ കുറിച്ചുള്ള പരിശീലനം, വിദഗ്ധ കാർഡിയോളോജിസ്റ്റിെൻറനേതൃത്വത്തിലുള്ള ബോധവൽകരണം, ഡോക്ടർമാർക്കുള്ള സയൻറിഫിക് സെഷൻ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.
ഖത്തറിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലേയും ആരോഗ്യ പരിചരണരംഗത്തെ പ്രമുഖരായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മുപ്പതാം വാർഷികാഘോഷമായ ‘ആസ്റ്റർ@30’െൻറ ഭാഗമായാണ് പരിപാടി. അൽ ഹിലാൽ, സി റിങ് റോഡ്, ഇൻഡസ്ട്രിയൽ ഏരിയ, അൽ ഖോർ, ഓൾഡ് അൽ ഗാനിം, അൽ റയ്യാൻ എന്നിവിടങ്ങളിലുള്ള മെഡിക്കൽ സെൻററുകളിലും ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിലുമായി രാവിലെ ഏഴുമണി മുതൽ പത്തുമണി വരെ 2100 ലധികം പേർക്ക് സൗജന്യ ലിപിഡ് െപ്രാഫൈൽ പരിശോധന നടത്തി.
ഐഡിയൽ ഇന്ത്യൻ സ്ക്കൂളിൽ നടത്തിയ ബോധവത്കരണ പരിപാടിയിലും കാൽനട പ്രചരണയാത്രയിലുമായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. ആസ്റ്റർ ഹോസ്പിറ്റലിലെ ഡോ. ജോബിൻ രാജൻ പങ്കെടുത്തു. ദോഹയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന ഹൃദയാരോഗ്യത്തെ കുറിച്ചുള്ള ചർച്ചയിൽ ആസ്റ്റർ മെഡിക്കൽ സെൻ്റർ അൽ ഹിലാലിലെ കാർഡിയോളോജിസ്റ്റായ ഡോ.രവീന്ദ്രൻ, ആസ്റ്റർ ഹോസ് പിറ്റലിലെ ഡോ. ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ദോഹയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടർമാർക്കുള്ള സയൻ്റിഫിക് സെഷനിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം ഡോക്ടർമാർ പങ്കെടുത്തു. ഹൃദയ പരിചരണരംഗത്തെ പുതിയ ചികിഝാരീതികളെ കുറിച്ച് ഡോ. രവീന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ ഡോക്ടേഴ്സ് ക്ളബ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ.ജോജി തോമസ് മുഖ്യാതിഥിയായ ചടങ്ങിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിെൻറ ഖത്തറിലെ ചീഫ് എക്സികുട്ടീവ് ഓഫീസർ ഡോ. സമീർ മൂപ്പൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.