ദോഹ: സൂപ്പർ പരിശീലകൻ ചാവി ഹെർണാണ്ടസിന് പിൻഗാമിയായി അൽ സദ്ദിനെ പരിശീലിപ്പിക്കാനെത്തുന്നത് മറ്റൊരു സ്പാനിഷ് പരിശീലകൻ തന്നെ. മുൻ ക്ലബായ വലൻസിയ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വാറ്റ്ഫോഡ് എന്നിവയെ പരിശീലിപ്പിച്ച യാവി ഗാർഷ്യയാണ് സദ്ദിെൻറ പുതിയ കോച്ച്. 2023 വരെയാണ് കരാർ.
കളിക്കാരനും പിന്നെ പരിശീലകനുമായി അൽ സദ്ദിനെ ലോകശ്രദ്ധയിലേക്ക് നയിച്ച ചാവി ഹെർണാണ്ടസ് നവംബറിലാണ് തെൻറ തട്ടകമായ ബാഴ്സലോണയിലേക്ക് തിരിച്ചു പോയത്. തിരിച്ചടികളിൽ തളർന്ന ബാഴ്സയെ കരകയറ്റാനായി മുൻ താരത്തെ ഏറെ സമ്മർദങ്ങളെ തുടർന്നാണ് ബാഴ്സ തിരിച്ചു വിളിച്ചത്. ദിവസങ്ങൾ നീണ്ട വിലപേശലിനൊടുവിലാണ് സദ്ദ് തങ്ങളുടെ സൂപ്പർ താരത്തെ വിട്ടു നൽകിയത്. പുതിയ കോച്ച് യാവി ഗാർഷ്യയെ അൽ സദ്ദ് മാനേജ്മെൻറ് ബുധനാഴ്ച അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.