ഹമദിൻെറ മെഡിക്കൽ കാർഡെടുക്കാം, സൗജന്യ ചികിത്സ നേടാം

ദോഹ: പ്രവാസ ജീവിതത്തിൽ ആരോഗ്യപ്രശ്​നങ്ങൾ എന്നത്​ എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്​. സ്വകാര്യ മേഖലയിൽ ചികിത്സ തേടുക എന്നത്​ ചെലവേറിയതുമാണ്​.

ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ഹെൽത്ത്​​ കാർഡ്​ എടുത്താൽ ഖത്തറിൽ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗജന്യമായി ലഭിക്കും. ഖത്തർ ഐ.ഡി കാർഡുള്ള ആർക്കും 100 റിയാൽ മാത്രം നൽകി മെഡിക്കൽ കാർഡ്​ എടുക്കാം. https://www.hamad.qa എ​ന്ന സൈ​റ്റി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. 107 എ​ന്ന സഹായ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ അ​ട​ക്കം വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

കാ​ർ​ഡ്​ കിട്ടിയാൽ അതിൽ ഹെ​ൽ​ത്ത്​ സെ​ൻ​റ​ർ ന​മ്പ​ർ ഉ​ണ്ടാ​കും. അ​വി​െ​ട​യാ​ണ്​ ചികിത്സക്കായി ചെ​ല്ലേ​ണ്ട​ത്. ബാച്​​ല​റാണെ​ങ്കി​ൽ റെ​ഡ്​ ക്ര​സ​ൻ​റി​െ​ൻ​റ വ​ർ​ക്കേ​ഴ്​​സ്​ ഹെ​ൽ​ത്ത്​​ സെ​ൻ​റ​റി​ൽ​ പോ​കാം. 24 മ​ണി​ക്കൂ​റും സേ​വ​നമുണ്ട്. രാ​വി​ലെ 5.30ന്​ ​എ​ത്തി​യാ​ൽ തി​ര​ക്കു​ണ്ടാ​വി​ല്ല. പ്ര​ശ്​​നം അ​വി​െ​ട തീ​രു​ന്നി​ല്ലെ​ങ്കി​ൽ ബ​ന്ധ​െ​പ്പ​ട്ട മ​റ്റ്​ ഉ​ന്ന​ത വ​കു​പ്പു​ക​ളി​ലേ​ക്ക്​ ഡോ​ക്​​ട​ർ കത്ത് ത​രും. മി​സൈ​മീ​ർ ഹെ​ൽത്ത്​​ സെ​ൻ​റ​ർ: ഫോ​ൺ–4040 8550, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ ഹെ​ൽ​ത്ത്​ സെ​ൻ​റ​ർ: ഫോ​ൺ–4041 6600, ദോ​ഹ ഹെ​ൽത്ത്​​ സെ​ൻ​റ​ർ: ഫോ​ൺ– 4406 9917.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.