ദോഹ: യൂത്ത് ഫോറം ഖത്തറിന് കീഴിലുള്ള സോഷ്യൽ സർവീസ് വിങിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ലേബർ ക്യാമ്പ് ഇഫ്താർ സംഗമങ്ങൾ സമാപിച്ചു.
റമദാൻ ആദ്യ ദിനങ്ങളിൽ തുടങ്ങിയ സംഗമങ്ങളിലൂടെ വിവിധ ലേബർ ക്യാമ്പുകൾ, മസറകൾ, ഫാമുകൾ, ഫിഷ് മാർക്കറ്റുകൾ എന്നിവിടങ്ങളിലായി 3000 ഓളം പേർക്ക് നോമ്പ് തുറ വിഭവങ്ങൾ വിതരണം ചെയ്തു.
തുടർച്ചയായ ആറാം വർഷവും ഡി ഐ സി ഐ ഡി, അൽ ഇമാദി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. അർഹരായവർക്ക് വിദൂരസ്ഥലങ്ങളിലെ പോലും താമസസ്ഥലങ്ങളിൽ ചെന്ന് ഇഫ്താറുകൾ ഒരുക്കുന്നതിലൂടെ യഥാർത്ഥ ആവശ്യക്കാരിലേക്ക് വിഭവങ്ങൾ എത്തിക്കാൻ കഴിഞ്ഞു. ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ. മുഹമ്മദ് അലി, യൂത്ത്ഫോറം വൈസ് പ്രസിഡൻറ് മുഹമ്മദ് ഷബീര്‍ , ഫൈസല്‍ ടിഎ തുടങ്ങിയവര്‍ ഇഫ്താറുകളില്‍ പങ്കെടുത്തു.
വിവിധ ക്യാമ്പുകളില്‍ നിന്നും മറ്റും കണ്ടു മുട്ടിയ തൊഴില്‍പരവും ആരോഗ്യ സംബന്ധവുമായ പ്രയാസങ്ങൾ ഉള്ളവരെ വിവിധ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതായും സമൂഹിക സേവന വിഭാഗം സെക്രട്ടറി റബീഹുസമാന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.