ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ് നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു. വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ അസഹിഷ്ണുതക്കും അക്രമത്തിനും എതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പോരാട്ടം നയിക്കുേമ്പാൾ പ്രവാസലോകത്തുനിന്നും ശക്തമായ പിന്തുണ നൽകുമെന്ന് യൂത്ത് വിങ് പ്രവർത്തകർ വ്യക്തമാക്കി.
ഷിഹാബ് നരണിപ്പുഴ, വിഷ്ണുനാരായൺ തിരുവനന്തപുരം, മഞ്ജുനാഥ് കൊല്ലം, അജറ്റ് കോട്ടയം, നദീം കൊയിലാണ്ടി, ജംനാസ് കണ്ണൂർ, ഗോവിന്ദ് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.