Representational Image

ഭ​ക്ഷ്യോ​ൽ​പ​ന്ന​ത്തി​ന്റെ കാ​ലാ​വ​ധി തി​രു​ത്തി​യ സ്ഥാ​പ​ന​ത്തി​ന്​ 10 ല​ക്ഷം റി​യാ​ൽ പി​ഴ

റി​യാ​ദ്​: ഭ​ക്ഷ്യോ​ൽ​പ​ന്ന​ത്തി​ന്റെ കാ​ലാ​വ​ധി തി​രു​ത്തി​യ​ സ്ഥാ​പ​ന​ത്തി​ന്​ 10​ ല​ക്ഷം റി​യാ​ൽ പി​ഴ. റി​യാ​ദ്​ ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി.​ ഭ​ക്ഷ്യോ​ൽ​പ​ന്ന​ത്തി​ന്‍റെ കാ​ല​ഹ​ര​ണ തീ​യ​തി​യാ​ണ്​ തി​രു​ത്തി​യ​ത്.​ സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര ലം​ഘ​ന​മാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്​. ഇ​ങ്ങ​നെ കാ​ലാ​വ​ധി തി​രു​ത്തി​യ ഏ​ക​ദേ​ശം 1.4 ട​ൺ ഭ​​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​​ന്റെ ചെ​ല​വി​ൽ ത​ന്നെ അ​വ ന​ശി​പ്പി​ച്ചെ​ന്നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൂ​പ്പ​ലും മാ​ലി​ന്യ​ങ്ങ​ളും കാ​ണി​ക്കു​ന്ന ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ക, ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഈ​ർ​പ്പ പ​രി​ധി ക​വി​യു​ക, ഭ​ക്ഷ്യ ഗു​ണ​മേ​ന്മ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ക്ഷ്യ​നി​യ​മ​ത്തി​ലെ വ​കു​പ്പ് 16ന്റെ ​ലം​ഘ​ന​മാ​ണെ​ന്നും ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - 10 lakh Riyals fined for the establishment that revised the period of food production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.