റിയാദ്: ഹജ്ജിനോടനുബന്ധിച്ച് ഹറമിലെത്തുന്ന ഹാജിമാർക്ക് വഴികാട്ടാൻ 100 വലിയ സ്ക്രീനുകൾ സ്ഥാപിച്ചു. ഹറമിനകത്തും പരിസരങ്ങളിലുമായി 100ഓളം ഇലക്ട്രോണിക് സ്ക്രീനുകളാണ് സ്ഥാപിച്ചത്.
ഹജ്ജ് സീസണിൽ തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ സന്ദേശങ്ങളാണ് ഈ സ്ക്രീനുകൾ വഴി ലഭിക്കുക. അറബി, ഇംഗ്ലീഷ്, ഉർദു എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത ഭാഷകളിൽ സ്ക്രീനുകൾ വിവരങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഗ്രാൻഡ് ഹോളി പള്ളിയിലെ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ക്രൗഡ്സ് ഡയറക്ടർ ഒസാമ ബിൻ മൻസൂർ അൽ ഹുജൈലി പറഞ്ഞു.
ഹജ്ജുമായി ബന്ധപ്പെട്ട നിർദേശങ്ങളോടൊപ്പം കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനുള്ള സുരക്ഷ ആരോഗ്യ അവബോധ സന്ദേശങ്ങളും തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളും സ്ക്രീനുകൾ വഴി പ്രക്ഷേപണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹാജിമാർക്ക് അറഫ, മിന, മുസ്ദലിഫ, ഇരു ജംറകൾ തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ വഴികളും കാലാവസ്ഥ വ്യതിയാനങ്ങളും അറിയാനുള്ള സംവിധാനവുമുണ്ട് ഈ സ്ക്രീനുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.