മക്ക: മക്കയിലേക്ക് വരുന്ന തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ നിർത്തുന്നതിനായി 11 പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. പൊതുഗതാഗത സംവിധാനത്തിലൂടെ തീർഥാടകർക്ക് ഹറമിലേക്കും തിരിച്ചും പോകാൻ കഴിയും വിധമാണ് ഇവ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് അവരുടെ ഉംറ കർമങ്ങൾ നിർവഹിക്കാൻ സൗകര്യമാകുന്നതിനാണിത്. ഹറമിനോട് ചേർന്ന് ആറ് പാർക്കിങ് പോയൻറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു. ജംറാത്ത് പാർക്കിങ്, ദഖം അൽവബർ പാർക്കിങ്, അമീർ മുത്ഇബ് പാർക്കിങ്, കുദായ് പാർക്കിങ്, അൽസാഹിർ പാർക്കിങ്, റുസൈഫ പാർക്കിങ് എന്നിവയാണത്. മക്ക പ്രവേശന കവാടങ്ങൾക്കടുത്ത് അഞ്ച് പാർക്കിങ്ങുകളുണ്ട്. അൽശറായ് പാർക്കിങ്, അൽലെയ്ത്ത് പാർക്കിങ്, ജിദ്ദ എക്സ്പ്രസ് പാർക്കിങ്, അൽഹദ പാർക്കിങ്, അൽനൂരിയ പാർക്കിങ് എന്നിവയാണത്. റമദാന്റെ തുടക്കത്തിൽ തന്നെ മക്കയിലേക്ക് വരുന്ന തീർഥാടകരുടെയും സന്ദർശകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.