ജിദ്ദ: ഹജ്ജ് സീസണിൽ ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകാൻ 177 കമ്പനികൾ. ഇത്രയും കമ്പനികൾക്ക് ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകാൻ അനുമതി ലഭിച്ചതായി ആഭ്യന്തര തീർഥാടക സേവന സ്ഥാപന ഏകോപന കൗൺസിൽ മേധാവി ഡോ. സാഇദ് അൽജുഹാനി പറഞ്ഞു. അനുമതി ലഭിച്ച സ്ഥാപനങ്ങൾ രാജ്യത്തെ നഗരങ്ങളിൽനിന്നുള്ളവയാണ്. ഹജ്ജ് വ്യവസ്ഥകൾ പാലിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം.
വ്യാജ ഹജ്ജ് സർവിസ് സ്ഥാപനങ്ങളെ കരുതിയിരിക്കണം. ഇവർ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വ്യാജ പ്രചാരണങ്ങളിലൂടെ വ്യാമോഹിപ്പിക്കുകയാണ്. പണിപ്പിരിവും വഞ്ചനയുമാണ് ഇവരുടെ ലക്ഷ്യം. നിയമലംഘനമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. പെർമിറ്റുകളില്ലാതെ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായി കണക്കാക്കുന്നുവെന്നും അൽജുഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.