അബൂദബിയില്‍ നിന്ന് ഉംറക്കത്തെിയ 10 വയസ്സുകാരി മദീനയില്‍ മരിച്ചു

മദീന: അബുദബിയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പ് വഴി ഉംറ നിര്‍വഹിക്കാനത്തെിയ പത്തു വയസ്സുകാരി മദീനയില്‍ മരിച്ചു. ഉമ്മുല്‍ ഖുവൈനിലെ പ്രിന്‍റിങ് പ്രസ് ഡിസൈറും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ മുഹമ്മദ് റഫീഖ് - ഹസീന ദമ്പതികളുടെ മകള്‍ ഹവ്വയാണ് മരിച്ചത്. ബസ് മാര്‍ഗമാണ് ഇവര്‍ മദീനയിലത്തെിയത്. ശക്തമായ പനിയെ തുടര്‍ന്ന് ഹവ്വയെ ശനിയാഴ്ച്ച കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ മുഹമ്മദ് ഹാദിയും ഗ്രൂപ്പ് അമീറും ഹവ്വയുടെ വല്ലിപ്പയുമായ മുസ്തഫ ഇബ്രാഹീമും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് തിരിക്കേണ്ടതായിരുന്നു. മൃതദേഹം മദീനയിലെ ജന്നത്തുല്‍ ബഖിയ്യയയില്‍ ഖബറടക്കി. നിയമ നടപടികള്‍  പൂര്‍ത്തീകരിക്കുന്നതിന് അഷ്ക്കര്‍ കുരിക്കള്‍, മുസ്തഫ ഇബ്രാഹിം, അല്‍ത്താഫ് കൂട്ടിലങ്ങാടി എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.