സൗദിയയുടെ ചെലവുകുറഞ്ഞ സര്‍വീസ് വരുന്നു; ‘ഫൈ്ള എ ഡീല്‍’

റിയാദ്: സൗദി അറേബ്യയുടെ ഒൗദ്യോഗിക വിമാന കമ്പനിയായ ‘സൗദിയ’ ചെലവുകുറഞ്ഞ സര്‍വീസ് പ്രഖ്യാപിച്ചു. ‘ഫൈ്ള എ ഡീല്‍’ എന്ന് പേരിട്ട പുതിയ കമ്പനി അടുത്തവര്‍ഷം മധ്യത്തോടെ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സൗദിയ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസിര്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒറ്റ ക്ളാസ് മാത്രമേ ഇതിലുണ്ടാകൂ. കൂടുതല്‍ സീറ്റുകളും ഒരുക്കും. രാജ്യത്തെ വന്‍കിട നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും സര്‍വീസ്. ഇവിടങ്ങളില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് സ്ഥിരം സര്‍വീസ് ഉണ്ടാകും. ജിദ്ദയിലായിരിക്കും ആസ്ഥാനം. 
ചെലവുകുറഞ്ഞ സര്‍വീസ് എന്നുവെച്ചാല്‍ കുറഞ്ഞ നിലവാരം എന്നല്ല അര്‍ഥമെന്നും ലോകോത്തര നിലവാരം തന്നെ പ്രദാനം ചെയ്യുമെന്നും അല്‍ ജാസിര്‍ കൂട്ടിച്ചേര്‍ത്തു. 800 കോടി ഡോളര്‍ ചെലവില്‍ എയര്‍ബസില്‍ നിന്ന് 50 യാത്ര വിമാനങ്ങള്‍ കഴിഞ്ഞ ജൂണില്‍ സൗദിയ ഓര്‍ഡര്‍ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.