റിയാദ്: ആഗോള പരിവർത്തനത്തിനുള്ള ഐസൻഹോവർ അവാർഡ് സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) ഗവർണർ യാസർ അൽ റുമയ്യന്‍. പി.ഐ.എഫിനെ മികവോടെ നയിക്കുന്നതിൽ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണിത്.
ഐസൻഹോവർ ഇന്റർനാഷനൽ അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 25 വർഷത്തിലേറെയായി അൽ റുമയ്യന്‍ വിപുലമായ അനുഭവമുണ്ട്.
യാസർ അൽ റുമയ്യൻ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ ഡച്ച് ബാങ്കിലെ ഇന്റർനാഷനൽ ബ്രോക്കറേജ് ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ, കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ സ്ഥാപക ടീമിലെ അംഗം, കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിലെ സെക്യൂരിറ്റീസ് ഡിപ്പാർട്മെന്റ് മേധാവി, കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിലെ കോർപറേറ്റ് ധനകാര്യ വകുപ്പ് ഡയറക്ടർ, സി.ഇ.ഒ, 2011 - 2015 കാലത്ത് സൗദി ഫ്രാൻസി കാപിറ്റലിലെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികളാണ് അദ്ദേഹം അലങ്കരിച്ചിട്ടുള്ളത്.
2019ൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് ഓഫറിന്റെ മേൽനോട്ടം വഹിക്കുന്നതിനായി സൗദി അരാംകോയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.