റിയാദ് : മലപ്പുറം വലിയങ്ങാടി മഹല്‍ സാധു സംരക്ഷണ സമിതി റിയാദ് യൂനിറ്റ് നിർമിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ദാനം മുന്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. ഇത്തിൾ പറമ്പ് പുല്‍പ്പറമ്പില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് കളപ്പാടന്‍ സലിം അധ്യക്ഷത വഹിച്ചു.
1999 മുതല്‍ റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച്, കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍ നിരവധി ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മലപ്പുറം വലിയങ്ങാടി സാധുസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പി.എം.എ.വൈ സഹായം ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച ഈ വീടടക്കം കമ്മിറ്റി 22 വീടുകള്‍ ഇതുവരെ നിർമിച്ചു നല്കി.
ചടങ്ങില്‍ ഇല്ലിക്കല്‍ ഹാത്തിം ത്വാഹ പ്രാർഥന നടത്തി. ട്രഷറര്‍ പട്ടർകടവന്‍ കുഞ്ഞിമുഹമ്മദ് അലി സ്വാഗതവും സെക്രട്ടറി റഷീദ് കൊട്ടേക്കോടന്‍ നന്ദിയും പറഞ്ഞു.
മലപ്പുറം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി പി.കെ. അബ്ദുല്‍ ഹക്കിം, കെ.വി.എസ്. ആറ്റകോയ തങ്ങള്‍, റിമാല്‍ പ്രസിഡൻറ് അമീര്‍ കൊന്നോല, വി.വി. റാഫി, നടുത്തൊടി അബ്ദുല്‍ ജബ്ബാര്‍, എന്‍.എം. ഷാഹുല്‍ ഹമീദ്, അന്‍വര്‍ കൊന്നോല, ഷമീല്‍ ഇല്ലിക്കല്‍, എം. മുജീബ് റഹ്മാന്, ലത്തീഫ് മുസ്ലിയാര്, മുട്ടങ്ങാടന്‍ മുഹമ്മദലി ഹാജി, ഹബീബ് പട്ടര്‍ക്കടവ്, ഉമര്‍ കാടേങ്ങല്‍, ഈസ്റ്റേണ്‍ സലീം എന്നിവർ സംസാരിച്ചു. ഹമിദ് ചോലക്കല്‍, മജീദ് മുഴിക്കല്‍, നാസര്‍ വടാക്കളത്തില്, ഇല്യാസ് വരിക്കോടന്‍, കെ.പി. ഷംസു, ഷിഹാബ് വരിക്കോടന്‍, ബഷിര്‍ പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.