തിരുവനന്തപുരം സ്വദേശി സംഗമം  11ാം വാര്‍ഷികാഘോഷം

ജിദ്ദ:  തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) 11ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കിലോ പത്തിലെ, ലയാലി അല്‍ സുമരാദ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി അല്‍ റയാന്‍ പോളിക്ളിനിക് എം.ഡി ടി.പി ഷുഹൈബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോഷി സുകുമാരന്‍ അധ്യക്ഷത വഹിച്ചു.   ജനറല്‍ സെക്രട്ടറി ഹാഷിം കല്ലമ്പലം  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപി നെടുങ്ങാടി, അഡ്വ. മുഹമ്മദ് റാസിഖ്, കെ.ടി.എ മുനീര്‍,  വി.കെ റഊഫ്,  ഷിബു തിരുവനന്തപുരം, ഇസ്മായില്‍ കല്ലായി, ഷാജഹാന്‍ മണ്‍വിള, അഷ്റഫ് കണിയാപുരം,  പി.എം മായിന്‍ കുട്ടി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അനസ് കല്ലമ്പലം സ്വാഗതവും  ബാബു കാരേറ്റ് നന്ദിയും പറഞ്ഞു.  പരവൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ,കലാസാംസ്കാരിക രംഗത്ത് നിന്ന് മണ്‍മറഞ്ഞുപോയവര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ഷംനാദ് കണിയാപുരം അനുശോചനപ്രമേയം അവതരിപ്പിച്ചു. ‘എന്‍െറ സ്വപ്നത്തിലെ ഇന്ത്യ’എന്ന വിഷയത്തില്‍ നടത്തിയ    ഉപന്യാസ മത്സരത്തില്‍  അനഘബാബു വിജയിയായി.  ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ഥ സേവനത്തിന് ടി.എസ്.എസ്  ഏര്‍പ്പെടുത്തിയ നാസര്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അബ്ബാസ് ചെമ്പന്‍ അര്‍ഹനായി. ടി .എസ് .എസ് ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഷജീര്‍ കണിയാപുരം അര്‍ഹനായി.   നജീബ് ഖാന്‍ എഴുതി സന്ധ്യ ബാബു സംഗീതം നല്‍കി ടി.എസ്.എസ് ടീം ആലപിച്ച അനന്തപുരി എന്ന അവതരണ ഗാനത്തോട് കൂടിയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്.  ഷെല്‍ന വിജയ്, അനില്‍ നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ‘മാര്‍ത്താണ്ഡവര്‍മ’ ഫ്യുഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. മൗഷ്മി ഷെരിഫ് അണിയിച്ചൊരിക്കിയ സിനിമാറ്റിക് ഡാന്‍സ് , സിനീന ഷജീര്‍, സിംല അഷ്റഫ് മേല്‍നോട്ടത്തില്‍ അറബിക് ഡാന്‍സ്, സാബിറ നിഹാസ് അണിയിച്ചൊരിക്കിയ ഒപ്പന എന്നിവയും അരങ്ങേറി.  
അനില്‍ നൂറനാടിന്‍െറ  രചനയില്‍  ചാക്യാരായി ബഷീര്‍ ഫറോഖ് വേഷമിട്ടു. സന്ധ്യബാബു,ആശാഷിജു, നിഹാസ് കല്ലംമ്പലം ,മുസ്തഫ ബീമാപള്ളി  ,അനഘബാബു,നസീര്‍ പരിയപുരം, ഷാനു മഞ്ചേരി എന്നിവരുടെ ഗാനമേളയും  ഉബൈദ് അരീക്കോടിന്‍െറ മിമിക്സ്പരേഡും ഉണ്ടായിരുന്നു.
അനില്‍ നൂറനാട് രചനയും സലിം കൊല്ലം  സംവിധാനവും നിര്‍വ്വഹിച്ച ‘നന്മകള്‍ നേരുന്നു’ എന്ന നാടകം അരങ്ങേറി. മുഹമ്മദ് ഷെരീഫ് നയിച്ച  ‘ആരവം’ മ്യുസിക് ബാന്‍റ് ആവേശം പകര്‍ന്നു. നജീബ് ഖാന്‍, സ്വാതി ജോഷി എന്നിവര്‍  അവതാരകരായിരുന്നു. 
ടി.എസ്.എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ ശരീഫ് പള്ളിപ്പുറം, തരുണ്‍ രത്നാകരന്‍, നാദിര്‍ഷ, ജലാല്‍ കിഴക്കനേല അഷ്റഫ് മണക്കാട്, മോഹനന്‍ നായര്‍, റഹിം പള്ളിക്കല്‍, വിജയകുമാര്‍, നിസാം ഷറാഹബില്‍, പ്രതാപന്‍, ഹാഷിര്‍, മഹേഷ്, ഫയാസ്, അജി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.