റിയാദ്: കേളി കലാ സാംസ്കാരിക വേദി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഡ്യൂൺ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊബ്ലാൻ കമ്പനി മാർക്കറ്റിങ് മാനേജർ സിദ്ദിഖ് അഹമ്മദ്, മിർസാദ് എം.ഡി അബ്ദുൽ ഹാദി അൽ ഷഹരിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കലണ്ടറിന്റെ ചുമതല വഹിച്ച മധു പട്ടാമ്പി അതിനെ കുറിച്ച് വിശദീകരിച്ചു.
ഇന്ത്യൻ എംബസി, റിയാദ് മീഡിയ തുടങ്ങി സൗദിയിലെ അത്യാവശ്യ നമ്പറുകൾ, ഇന്ത്യൻ സ്കൂളുകൾ, നോർക്ക വിവരങ്ങൾ, കേരള മന്ത്രിസഭ അംഗങ്ങൾ എന്നിവയെല്ലാം കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിർസാദ് ബിൽഡിങ് മെറ്റീരിയൽസ് കമ്പനി എം.ഡി അബ്ദുൽ ഹാദി, മാനേജർ പ്രസാദ് വഞ്ചിപ്പുര, കൊബ്ളാൻ മാർക്കറ്റിങ് മാനേജർ സിദ്ദീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.