സിവില്‍ ഡിഫന്‍സിന് കീഴില്‍ 17,000 ഉദ്യോഗസ്ഥര്‍

ജിദ്ദ: പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ സേവനത്തിന് സിവില്‍ ഡിഫന്‍സിന് കീഴില്‍ 17000 ഉദ്യോഗസ്ഥര്‍. 
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഇത്തവണയും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരവധി വാഹനങ്ങളും അത്യാധുനിക രക്ഷപ്രവര്‍ത്തന യന്ത്രസാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. 
28 വകുപ്പുകള്‍ ചേര്‍ന്ന് എകീകൃത ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സജ്ജമായി. 
വിവിധ ഭാഗങ്ങളിലായി നാല് അഭയ കേന്ദ്രങ്ങളുമുണ്ടാകും. ഓരോ കേന്ദ്രത്തിലും ഒരു ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. 
അറഫയില്‍ മലമുകളില്‍ കയറുന്നത് തടയാനും റെയില്‍വേ സ്റ്റേഷനുകളിലെ തിരക്കൊഴിവാക്കാനും 2000 പേരെ പ്രത്യേകം നിയോഗിക്കുമെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. പാചക വാതക ഉപയോഗം നിരീക്ഷിക്കുന്നതിനും വഴികളില്‍ തമ്പുകള്‍ സ്ഥാപിക്കുന്നത് തടയാനും നിരീക്ഷകരുണ്ടാകും. 
പുണ്യസ്ഥലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ അഗ്നിശമന വാഹനങ്ങളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.