റിയാദ്: ജനുവരി മുതല്‍ അസംസ്കൃത എണ്ണ വിതരണത്തില്‍ കുറവുണ്ടാകുമെന്ന് സൗദി അറിയിച്ചു. എണ്ണ നല്‍കുന്ന രാജ്യങ്ങളെ സൗദി ഇക്കാര്യം അറിയിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ദിവസം വിയന്നയില്‍ സമാപിച്ച എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രതിനിധികളുടെ യോഗത്തില്‍ ഉല്‍പാദനം കുറക്കാന്‍ ധാരണയായതിന്‍െറ പശ്ചാത്തലത്തിലാണ് സൗദിയൂടെ അറിയിപ്പ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഉല്‍പാദനം കുറച്ച് വിപണി സ്ഥിരപ്പെടുത്തുക എന്ന തീരുമാനമെടുക്കുന്നതിനായി ഒപെക് രാജ്യങ്ങള്‍ വിയന്നയില്‍ സമ്മേളിച്ചത്. അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള എണ്ണയുടെ ഓഹരിയിലാണ് കാര്യമായി കുറവു വരുത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.