അലപ്പോ: അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ സമ്മേളനം തിങ്കളാഴ്ച

റിയാദ്: സിറിയയിലെ അലപ്പോയില്‍ നടക്കുന്നത് ലോകത്തെ സാക്ഷിനിര്‍ത്തിയുള്ള കൂട്ടക്കശാപ്പാണെന്ന് അറബ് ലീഗിലെ സൗദി പ്രതിനിധി അഹ്മദ് ഖത്താന്‍ അഭിപ്രായപ്പെട്ടു. കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് വ്യാഴാഴ്ച ചേര്‍ന്ന സ്ഥിരാംഗരാഷ്ട്രങ്ങളിലെ പ്രതിനിധികളുടെ അടിയന്തിര യോഗത്തിലാണ് അഹ്മദ് ഖത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 
കുവത്തെ്, ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച്, അലപ്പോ വിഷയം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗം തിങ്കളാഴ്ച കെയ്റോയില്‍ ചേരുമെന്നും അഹ്മദ് ഖത്താന്‍ വ്യക്തമാക്കി. ലക്ഷത്തിലധികം പേര്‍ ഇതിനകം അലപ്പോയില്‍ നിന്ന് ഇതര രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ടാവുമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി പറഞ്ഞു. അലപ്പോ അഭയാര്‍ഥികള്‍ക്ക് വേണ്ടി സിറിയക്കകത്തുതന്നെ ക്യാമ്പ് നിര്‍മിക്കാനുള്ള നീക്കത്തിലാണ് തുര്‍ക്കിയെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അഭയാര്‍ഥികള്‍ വന്നുകൊണ്ടിരിക്കുന്ന ഇദ്ലിബില്‍ അവരെ സ്വീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ല. 
ആയിരം പേരെ ഉള്‍ക്കൊള്ളുന്ന 20 ബസുകളിലായി അഭയാര്‍ഥികളെ മാറ്റിക്കൊണ്ടിരിക്കയാണ്. 
അതേസമയം അലപ്പോയില്‍ നിന്നുള്ള പരിക്കേറ്റവരെ ഇന്ന് ഇതര പ്രദേശങ്ങളിലേക്ക് മാറ്റിത്തുടങ്ങിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി അതിര്‍ത്തിയിലേക്കും സിറിയയിലെ സുരക്ഷിതമായ ഇതര പ്രദേശങ്ങളിലേക്കുമാണ് പരിക്കേറ്റവരെ നീക്കുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍ 30ലധികം പരിക്കേറ്റവര്‍ എത്തിയിട്ടുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.