റഫ്അ: സൗദിയുടെ വടക്കന്‍ മേഖലയായ റഫ്അ മേഖലയില്‍ മഞ്ഞുവീഴ്ച. ഇന്നലെ പുലര്‍ച്ചെയാണ് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. അറാര്‍ നഗരത്തിലും ശക്തമായ തണുപ്പും മഞ്ഞു വീഴ്ചയുണ്ടായി. പലയിടങ്ങളിലൂം അന്തരീക്ഷ താപ നില പൂജ്യത്തിനും താഴേക്ക് പോയി. അറാറില്‍ വ്യാഴാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. പലയിടങ്ങളിലും അന്തരീക്ഷ താപനില പൂജ്യത്തിനും താഴെ പോയി. മഞ്ഞു വീഴ്ച കാണാനും ആസ്വദിക്കാനും കാമറയില്‍ പകര്‍ത്താനും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് എത്തുന്നത്. അടുത്തകാലത്തൊന്നും മേഖലയില്‍ മഞ്ഞുവീഴ്ചയുണ്ടായിട്ടില്ളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.