ജിദ്ദ: പുതുവത്സരത്തോടനുബന്ധിച്ച് കൊണ്ടോട്ടി സെൻറർ ജിദ്ദ ഹറാസാത്ത് വില്ലയിൽ വെച്ച് വിവിധ കലാ, കായിക പരിപാടികൾ സംഘടിപ്പിച്ചു. കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സലീം മധുവായി അധ്യക്ഷത വഹിച്ചു. സൗദി ബാഡ്മിന്റൺ അണ്ടർ 17 ചാമ്പ്യൻ കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനിയും ഇത്തിഹാദ് ടീം അംഗവുമായ ആമിന റിഹാം കൊമ്മേരിക്ക് ഉപഹാരം നൽകി ആദരിച്ചു.
ഗഫൂർ ചുണ്ടക്കാടൻ, എ.ടി ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, ശംസു പള്ളത്തിൽ, ഇർഷാദ് കളത്തിങ്ങൽ, ശരീഫ് നീറാട്, സലീം നാണി മക്ക, ജംഷി കടവണ്ടി, മുഷ്താഖ് മധുവായി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും സ്ത്രീകളുടേയും മുതിർന്നവരുടേയും വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. മ്യൂസിക് ചെയർ, ലൈം സ്പൂൺ, ഗ്ലാസ് കലക്ഷൻ, പായസ മത്സരം, ഗാനമേള തുടങ്ങിയവ പരിപാടിക്കു മിഴിവേകി.
പായസ മത്സരത്തിൽ റഷീദ നംഷീർ ഒന്നാം സ്ഥാനവും സക്കീന അബ്ദുറഹ്മാൻ രണ്ടാം സ്ഥാനവും സഫിയ റഫീഖ് മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നൂഹ് ബീമാപള്ളി, ഹാരിസ് കിളിനാടൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
പി.സി. അബൂബക്കർ, അഷ്റഫ് കൊട്ടേൽസ്, റഹീസ് ചേനങ്ങാടൻ, അബ്ദുറഹ്മാൻ നീറാട്, റഫീഖ് മധുവായി, എ.ടി നസ്റു തങ്ങൾ, എ.ടി റഫിഖലി തങ്ങൾ, ലത്തീഫ് മക്ക, നംഷീർ കൊണ്ടോട്ടി, ഇസ്മായിൽ നെടിയിരുപ്പ്, ശാലു വാഴയൂർ, അൻസാർ, റിയാസ്, ഹിദായത്ത് ചേനങ്ങാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.