റിയാദ്: റമദാന്‍ അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കത്തുന്ന ചൂട്. ദൈര്‍ഘ്യമേറിയ പകലിന് പുറമെ ചൂട് കൂടിയതോടെ പുറത്ത് ജോലി ചെയ്യുന്ന നോമ്പുകാരും അല്ലാത്തവരുമായ തൊഴിലാളികള്‍ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. 50 ഡിഗ്രിയാണ് റിയാദ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ ചൂട്. ചിലയിടങ്ങളില്‍ 50ന് മുകളില്‍ അന്തരീക്ഷ ഊഷ്മാവ് എത്തിയതായി അധികൃതര്‍ പറയുന്നു.
കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, അല്‍ഖസീം എന്നിവിടങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടിന് പുറമെ ഈ മേഖലയില്‍ ഉഷ്ണക്കാറ്റും വീശുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഉഷ്ണക്കാറ്റിന് കാരണമായി പറയുന്നത്. കിഴക്കന്‍ പ്രവിശ്യ, റിയാദ്, അല്‍ജൗഫ് എന്നീ മേഖലകളിലാണ് ഉഷ്ണക്കാറ്റ് അനുഭവപ്പെടുന്നത്. ശരീരത്തിലെ ജലാംശം കുറയുന്നതിനാല്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികളാണ് കാറ്റു മൂലം ബുദ്ധിമുട്ടുന്നത്. സൗദിക്ക് പുറമെ ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും ചുടുകാറ്റ് വീശാനിടയുണ്ടെന്ന് കാലാവസഥ നിരീക്ഷകര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും ദിവസങ്ങളായി ഉയര്‍ന്ന താപ നില തുടരുകയാണ്. വൈകുന്നേരവും അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. പലയിടങ്ങളിലും പൊടിക്കാറ്റും വീശുന്നുണ്ട്. അടുത്ത ദിവസങ്ങളിലും ചൂട് ഇതേ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. പുറത്തിറങ്ങുന്നവര്‍ ശരീരത്തില്‍ നിന്ന് ജലാംശം കുറയാതിരിക്കാനാവശ്യമായ മുന്‍കരുതലുകളെടുക്കണം. സൂര്യാഘാതമേല്‍ക്കാനിടയുള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ തട്ടുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചൂട് കാലത്ത് സാധാരണ നല്‍കാറുള്ള 12 മുതല്‍ മൂന്ന് വരെയുള്ള ഉച്ച വിശ്രമം നിലവിലുണ്ടെങ്കിലും വൈകുന്നേരവും ചൂട് കഠിനമായി തുടരുകയാണ്. ഇക്കാരണത്താലാണ് അധികൃതര്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ച വിശ്രമ നിയമം ലംഘിക്കുന്നവരെ കണ്ടത്തൊനുള്ള പരിശോധനയും വ്യാപകമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.