ജിദ്ദ: നാട്ടില്‍ പോകാന്‍ ഒരുങ്ങിയ മലയാളിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടത്തെി. മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് (40) ആണ് മരിച്ചത്. ജീസാനിലെ അബൂ ആരിശില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഇയാള്‍ താമസിക്കുന്ന നാലു നില കെട്ടിടത്തിന്‍െറ മുകളില്‍ മുന്നിലെ റോഡിലേക്ക് ചാടിയ നിലയിലായിരുന്നു. രാവിലെ ആറ് മണിക്ക് ജോലിക്ക് പോകുന്നവരാണ് ആദ്യം കണ്ടത്. ഭാര്യാസഹോദരങ്ങളടക്കം ഇതേ ക്വാര്‍ട്ടേഴ്സില്‍ തന്നെയാണ് താമസിക്കുന്നത്. ആളുകള്‍ ഒടിക്കൂടി ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസത്തെി കൂടെ താമസിക്കുന്നവരെയും മറ്റും ചോദ്യം ചെയ്തു. മൃതദേഹം അബൂ ആരിശ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ നാട്ടിലേക്ക് പുറപ്പെടാന്‍ വാഹനം വരെ ഏല്‍പിച്ചതായിരുന്നു എന്ന് കൂടെ താമസിച്ചവര്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 15 വര്‍ഷമായി ജീസാനിലെ കടയില്‍ ജോലി ചെയ്യുകയാണ് മുഹമ്മദ് ശരീഫ്. ബന്ധുക്കളോടൊപ്പം ചേര്‍ന്നുള്ള കച്ചവടമാണ്.
മൂന്നിയൂര്‍ പാറേക്കാവ് ഒടുങ്ങാട്ട് പരേതനായ അഹമ്മദിന്‍െറ മകനാണ്. ഭാര്യ: ഫൗസിയ. മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സഹല്‍, രിഫ വാഹിദ്, ശിഫ ബിന്‍ത് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍ (ജിദ്ദ), ഹലീമ, മറിയം. നിയമ നടപടികള്‍ക്ക് സഹായിക്കാന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഹാരിസ് കല്ലായി, കെ.എം.സി.സി ട്രഷറര്‍ ഖാലിദ് പട്ല എന്നിവര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.