കോഴിക്കോട് എയര്‍പോര്‍ട്ട് ഡെവലപ്മെന്‍റ് ഫോറം പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും 

ജിദ്ദ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ജിദ്ദ കോഴിക്കോട് എയര്‍പോര്‍ട്ട് ഡെവലപ്മെന്‍റ്് ഫോറം പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും നേരില്‍ കണ്ട് ചര്‍ച്ച നടത്തും. അടുത്തമാസം പകുതിയോടെ ആയിരിക്കും കൂടിക്കാഴ്ച. അതിന് മുമ്പായി പ്രതിനിധി സംഘം കരിപ്പൂര്‍ വിമാനത്താവളവും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കും. സമര സമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തി സമഗ്രവും പ്രായോഗികവുമായ റിപോര്‍ട്ട് തയാറാക്കും. 
വിമാനത്താവളത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കൈകൊള്ളുക, പ്രവാസി മലയാളികളുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക, വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. 
പ്രവാസി വ്യവസായ പ്രമുഖരേയും ഡിപ്ളോമാറ്റുകളേയും ഉള്‍പ്പെടുത്തി ഫോറം വിപുലീകരിക്കും. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നതിനു വേണ്ടി ഗള്‍ഫ് രാജ്യങ്ങളിലെ സമാന കൂട്ടായ്മകളുമായി ചേര്‍ന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. 
യോഗത്തില്‍ കെ. ടി. എ മുനീര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ കൊണ്ടോട്ടി, വി കെ റഊഫ്, കുഞ്ഞിമുഹമ്മദ് പഴേരി, കെ സി അബ്്ദുറഹ്്മാന്‍, മുജീബ് കുണ്ടൂര്‍, റഹീം, സി. വി അശ്റഫ്, ഗഫൂര്‍ പുതിയകത്ത്, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഹിഫ്സുറഹ്്മാന്‍, അക്ബര്‍ കരുവാര, അഷ്റഫ് നീലാമ്പ്ര എന്നിവര്‍ സംസാരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.