കരിപ്പൂര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി

ജിദ്ദ: കോഴിക്കോട് എയര്‍പോര്‍ട്ട്  ഡെവലപ്മെന്‍റ് ഫോറം പ്രതിനിധികള്‍ പരിസരവാസികളുടെ സമര സമതി നേതാക്കളുമായി ചര്‍ച്ച നടത്തി. നിരന്തരമായ കുടിയിറക്ക്  ഭീക്ഷണിയില്‍ സാധാരണ ജിവിതം ദുസ്സഹമായതിനാലാണ് തങ്ങള്‍ പ്രതിക്ഷേധത്തിനു ഇറങ്ങിയതെന്നും അല്ലാതെ വിമാനത്താവള വികസനത്തിന് എതിരല്ളെന്നും സമര സമതി നേതാക്കള്‍ പറഞ്ഞു.  
ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഡെവലപ്മെന്‍റ് ഫോറം സമര സമിതിക്ക്  ഒപ്പം ഉണ്ടാകുമെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഹൃസ്യ സന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ എത്തിയ സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച ഫോറം കോ ഓഡിനേറ്റര്‍ കെ.ടി.എ മുനീര്‍ നിയന്ത്രിച്ചു. സമരസമതി  ചെയര്‍മാന്‍  എന്‍ജി. ചുക്കന്‍ മുഹമ്മദ് അലി (ബിച്ചു), പരിസര പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കല്ലിങ്ങല്‍ ബഷീര്‍, ഡെവലപ്മെന്‍റ് ഫോറം  പ്രതിനിധികളായ വി. കെ. റഉൂഫ്,  പി. പി. റഹീം, കബീര്‍ കൊണ്ടോട്ടി, സകീര്‍ ഹുസൈന്‍ എടവണ്ണ, കെ.സി അബ്്ദുറഹ്്മാന്‍, ബഷീര്‍ മേലങ്ങാടി, അബ്്ദുല്‍ ഗഫൂര്‍, മുജീബ് കുണ്ടൂര്‍, സി വി അഷറഫ്, റഹീം ഒതുക്കുങ്ങല്‍, എ. നജ്്മുദ്ദീന്‍, ശൗക്കത്തലി ചുക്കാന്‍, അക്്ബര്‍ കരുമാര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.