അബ്്ഹ: ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം വെള്ളിയാഴ്ച ഖമീസ് മുശൈത്ത്, ജീസാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. രാവിലെ ഒമ്പത് മുതല്‍ 12.00 വരെയും വൈകുന്നേരം രണ്ട് മുതല്‍ അഞ്ച് വരെയും ഖമീസിലെ വി.എച്ച്.എസ്.എഫ് ഓഫീസില്‍ കോണ്‍സുലേറ്റിന്‍െറ സേവനം ലഭ്യമാകും. ഒൗട്ട്സോഴ്സ് ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്നതല്ലാത്ത സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ എന്നിവക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. തൊഴില്‍, ക്ഷേമസംബന്ധമായ വിഷയങ്ങളിലെ പരാതികളും എഴുതി തയ്യാറാക്കി നല്‍കാം
രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയും ജീസാനിലെ ഹോട്ടല്‍ അദ്നാനില്‍ കോണ്‍സുലേറ്റിന്‍െറ സേവനം ലഭ്യമാകും. ഒൗട്ട് സോഴ്സ് ഏജന്‍സികള്‍ കെകാര്യം ചെയ്യുന്നതല്ലാത്ത സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ എന്നിവക്ക് ഈ സമയം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണ്. കൂടാതെ തൊഴില്‍, ക്ഷേമ സംബന്ധമായ വിഷയങ്ങളിലെ പരാതികള്‍ കോണ്‍സുലേറ്റിനെ ധരിപ്പിക്കാം.
പ്രശ്നങ്ങള്‍ കൃത്യമായി എഴുതി തയാറാക്കി വരണമെന്ന് കോണ്‍സുലേറ്റ് അറിയിപ്പില്‍ പറഞ്ഞു. കോണ്‍സുലേറ്റ് സേവനത്തിന് 017 3217777 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.