സൽമാൻ രാജാവിന് അമീർ നാഇഫ് സുരക്ഷ എക്സലൻസ്​ അവാർഡ്

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന് അമീർ നാഇഫ് സുരക്ഷ എക്സലൻസ് അവാർഡ്. 
അറബ്, മുസ്ലിം പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സമാധാനവും സുരക്ഷയുമുണ്ടാക്കുന്നതിലും സൽമാൻ രാജാവ് നടത്തിയ സ്തുത്യഹർമായ സേവനങ്ങൾ പരിഗണിച്ചാണ് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ  അമീർ നാഇഫ് എക്സലൻസ് അവാർഡ് നൽകി സൽമാൻ രാജാവിനെ ആദരിച്ചത്. ഫലസ്തീൻ പ്രശ്നം പരിഹരിക്കുക, അവരുടെ അവകാശങ്ങൾ നേടിയെടുക്കുക, മേഖലയിൽ പൂർണ സമാധാനവും നീതിയും യാഥാർഥ്യമാക്കുക, യമനിൽ ഭരണ സ്ഥിരതയുണ്ടാക്കുക,  ഭീകര നിർമാർജ്ജനത്തിന് ഇസ്ലാമിക സംഖ്യം രൂപവത്കരിച്ചു പ്രവർത്തിക്കുക, കിങ് സൽമാൻ സ​െൻറർ എന്ന പേരിൽ കേന്ദ്രം സ്ഥാപിച്ച് ലോകത്തി​െൻറ വിവിധ മേഖലകളിൽ മാനുഷികമായ സഹായങ്ങൾക്കും റിലീഫ് പ്രവർത്തനങ്ങൾക്കും നേതൃത്വം നലകുക തുടങ്ങി സൗദി ഭണാധികാരി സൽമാൻ രാജാവ് നടത്തിയ സേവനങ്ങൾ തുനീഷ്യയിൽ നടന്ന 34ാമത് കൗൺസിൽ യോഗത്തിൽ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അലി കോമാൻ വായിച്ച പ്രസ്താവനയിൽ പറഞ്ഞു. സൗദി മുൻ ആഭ്യന്തര മന്ത്രി അമീർ നാഇഫ് ബിൻ അബ്ദുൽ അസീസി​െൻറ ബഹുമാനാർഥമാണ് അദ്ദേഹത്തി​െൻറ പേരിൽ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ഇങ്ങനെയൊരു അവാർഡ് ഏർപ്പെടുത്തിയത്. അവാർഡിനെക്കുറിച്ച ഡോക്യുമ​െൻററിയും യോഗത്തിൽ പ്രദർശിപ്പിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.