ത്വാഇഫ്: പെരുന്നാളാഘോഷിക്കാൻ ത്വാഇഫിലേക്ക് സന്ദർശക പ്രവാഹം. പരിസര പ്രദേശങ്ങളിൽ നിന്ന് കുടുംബ സമേതവും അല്ലാതെയും സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ് ത്വാഇഫിലെത്തുന്നത്. രാജ്യത്തിെൻറ പല ഭാഗങ്ങളിലും ചൂട് കൂടിയതോടെ അവധിക്കാലം ത്വാഇഫിെൻറ കുളിരിൽ കഴിച്ചു കൂട്ടൂകയാണിവർ. പെരുന്നാൾ അവധി ദിവസങ്ങളിൽത്വാഇഫിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും ആവശ്യമായ ഒരുക്കങ്ങൾ നേരെത്ത പൂർത്തിയാക്കിയിട്ടുണ്ട്. അൽറുദഫ് ഉല്ലാസ കേന്ദ്രം, നസീമിലെ കിങ് അബ്ദുല്ല ഉല്ലാസ കേന്ദ്രം, ഹവിയയിലെ ഫൈസലിയ ഗാർഡൻ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് പെരുന്നാൾ ആഘോഷം ഒരുക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇൗ കേന്ദ്രങ്ങളിലെത്തികൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതലാളുകൾ എത്തുന്നത് അൽറുദഫ് ഉല്ലാസ കേന്ദ്രത്തിലാണ്. നാടൻ കലാപരിപാടികളും വിവിധതരം മൽസരങ്ങളും സാംസ്കാരിക വിനോദ പരിപാടികളും ഇൗദിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഉല്ലാസ കേന്ദ്രങ്ങളിലെ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതലാളുകളെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.