റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ ചൈന സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തത്തില്‍ 14 സഹകരണ കരാറുകള്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. ഊർജം, വാണിജ്യം, വ്യവസായം എന്നിവക്ക് പുറമെ ബഹിരാകാശ നിരീക്ഷണം, വൈമാനികനില്ലാത്ത വിമാന നിര്‍മാണം, അണുവായുധ സുരക്ഷ എന്നിവക്കുള്ള കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സല്‍മാന്‍ രാജവിെൻറ ചൈനീസ് പ്രസിഡൻറ് ചീ ജീന്‍ ബീങിെൻറയും സാന്നിധ്യത്തിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.
ബഹിരാകാശ നിരീക്ഷണം, ചന്ദ്രനിലേക്കുള്ള ഗവേഷണ യാത്ര എന്നിവക്കുള്ള സഹകരണ കരാര്‍ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജി പ്രസിഡൻറ് അമീര്‍ തുര്‍ക്കി ബിന്‍ മസ്ഊദും ചൈനീസ് ദേശീയ ബഹിരാകാശ അതോറിറ്റി മേധാവിയും ഒപ്പുവെച്ചു.
വൈമാനികനില്ലാ വിമാനം നിര്‍മിക്കാനുള്ള സഹകരണത്തിലും സൗദിയെ പ്രതിനിധീകരിച്ച് അമീര്‍ തുര്‍ക്കി ബിന്‍ മസ്ഊദാണ് ഒപ്പുവെച്ചത്. ചൈനയിലെ സി.എ.സി.എ കമ്പനിയുമായി സഹകരിച്ചാണ് ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുക. ഊര്‍ജ്ജം, വാര്‍ത്താവിതരണം, റേഡിയോ, ടെലിവിഷന്‍, എന്നീ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം മുന്‍ ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് ഒപ്പുവെച്ചു.
വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അല്‍ഈസയും തൊഴില്‍ രംഗത്തെ സഹകരണത്തിന് സൗദി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസും കരാര്‍ ഒപ്പുവെച്ചു. വാണിജ്യ, നിക്ഷേപ രംഗത്തെ സഹകരണത്തിന് ധനകാര്യ, പ്ളാനിങ് മന്ത്രി എഞ്ചിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹാണ് കരാര്‍ ഒപ്പുവെച്ചത്. വ്യാവസായിക, നിക്ഷേപ മേഖലയിലെ സഹകരണത്തിന് സൗദി റോയല്‍ കമീഷന്‍ മേധാവി അമീര്‍ സുഊദ് ബിന്‍ അബ്ദുല്ല കരാറില്‍ ഒപ്പുവെച്ചു. അണുവായുധ സുരക്ഷ, യുറേനിയം, ജിയോളജി എന്നീ മേഖലയിലെ സഹകരണത്തിനുള്ള കരാര്‍ കിങ് അബ്ദുല്ല ആണവോർജ സിറ്റി മേധാവി ഡോ. ഹാശിം യമാനിയും ഒപ്പുവെച്ചു. ചൈനയിലെത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഊഷ്മള സ്വീകരണമാണ് ചൈനീസ് പ്രസിഡൻറ് ഷീ ജിന്‍പിങ്ങിെൻറ നേതൃത്വത്തിൽ നൽകിയത്.
ടിയാന്‍മെന്‍ സ്വ്കയറിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഹാളിലായിരുന്നു സ്വീകരണ ചടങ്ങ്. പ്രസിഡൻറ് ഷീ ജിന്‍പിങ്ങ് സല്‍മാന്‍ രാജാവിനെ സ്വീകരിച്ചു. 21 ആചാര വെടികളോടെയായിരുന്നു സ്വീകരണത്തിന് തുടക്കം. ദേശീയ ഗാനാലാപനത്തിന് ശേഷം ഇരുവരും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പതിനാല് ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചത്. വികസന രംഗത്ത് ഇരുരാജ്യങ്ങള്‍ക്കും പരസ്പരം ഏറെ സാധ്യതകളുണ്ടെന്ന് ചൈനീസ് പ്രസിഡൻറ പറഞ്ഞു.
ചൈനീസ് ദേശീയ മ്യൂസിയത്തില്‍ നടന്ന റോഡ്സ് ഓഫ് സൗദി പ്രദര്‍ശനത്തിെൻറ സമാപന ചടങ്ങില്‍ സല്‍മാന്‍ രാജാവും ഷീ ജിന്‍പിംങും പങ്കെടുത്തു. സൗദി ടൂറിസം ആൻറ് നാഷനല്‍ ഹെറിറ്റേജിെൻറ നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.