കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച വ്യാപാര സ്ഥാപനം അധികൃതർ പൂട്ടിക്കുന്നു  

കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: റമദാനിൽ കിഴക്കൻ പ്രവിശ്യയിൽ പൂട്ടിച്ചത് 251 സ്ഥാപനങ്ങൾ

ദമ്മാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, നിയമ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ച 251 സ്ഥാപനങ്ങൾ റമദാനിൽ അടച്ചുപൂട്ടിയതായി നഗരസഭ കാര്യാലയം വ്യക്തമാക്കി. പ്രവിശ്യയുടെ കീഴിലെ വിവിധ നഗരസഭകളുടെ കീഴിൽ നടന്ന പരിശോധനയിൽ നിയമ ലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 1450 ലേറെ സ്ഥാപനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷ ചുമത്തുകയും ചെയ്‌തു. 30,000ലേറെ ഫീൽഡ് പരിശോധനകളാണ് ഇതിനകം വിവിധ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നടത്തിയത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

മന്ത്രാലയം നിഷ്‌കർഷിക്കുന്ന നിയമ-നിർദേശങ്ങളുടെ ലംഘനം, മതിയായ രേഖകളുടെ അഭാവം, നിയമപരമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ഒട്ടേറെ ഉപഭോക്താക്കൾ സ്ഥാപനത്തിനകത്ത് ഒരേ സമയമെത്തിയതും നിയമ ലംഘനത്തി‍െൻറ പരിധിയിൽ പെടും. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ- മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ ആയിരത്തിലേറെ സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.

പഴകിയ ഭക്ഷ്യവസ്‌തുക്കളുടെ വിൽപന, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ പരിസരത്തെ വിൽപന, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 940 ഹോട്​ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 251 establishments closed in eastern province during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.